
കോട്ടയം: മകൻ തന്റെ എതിരാളിയെയും അപ്പന്റെ എതിരാളിയെയും ഒരേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ അതൊരു അപൂർവ സംഗമമായി.
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനുമാണ് ഒരേ വേദിയിൽ കണ്ടുമുട്ടിയത്.
പാമ്പാടി മുസ്ലിം ജുമാ മസ്ജിദിൽ വോട്ട് അഭ്യർത്ഥിച്ച്
എത്തിയതായിരുന്നു സ്ഥാനാർത്ഥികൾ. പരസ്പരം സ്നേഹാദരങ്ങൾ കൈമാറികൈ കൊടുത്ത് കുശലം പറഞ്ഞാണ് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശയപരമായ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെങ്കിലും സ്നേഹം അതിനെല്ലാം വഴിമാറി. സ്റ്റേജിൽ കയറമ്പോഴുള്ള വിമർശനമൊന്നും ഇവിടെ ആരും പ്രകടിപ്പിച്ചില്ല. ഉമ്മൻ ചാണ്ടിക്കെതിരായി മത്സരിച്ച സി പി എം നേതാവ് റെജി സഖറിയയും രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്നുവെന്നത് ഇതൊരു അപൂർവ സംഗമമായി മാറി.



