യു ഡി എഫ് പ്രവർത്തകരുടെആവേശകരമായ പ്രകടനത്തിന്റെ അകമ്പടിയോടെ എത്തി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു:കോട്ടയം ആർഡിഒ പി.ഷിബു മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

Spread the love

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അത്യന്തം ആവേശകരമായ

video
play-sharp-fill

പ്രകടനത്തോടെയാണ് ചാണ്ടിഉമ്മൻ പത്രികാ സമർപ്പണത്തിന് എത്തിയത്
കോട്ടയം ആർഡിഒ പി.ഷിബു മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, മറിയാമ്മ ഉമ്മൻ, ചീഫ് ഇലക്ഷൻ ഏജൻ്റ് മുരളീകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ പത്രികാ സമർപ്പണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറു കണക്കിന് പ്രവർത്തകർക്കൊപ്പം തിരുനക്കര ഗാന്ധി സ്വകയറിൽ നിന്നും പ്രകടനമായിട്ടാണ് കോട്ടയം താലൂക്ക് ഓഫീസിലേക്ക് സ്ഥാനാർത്ഥി എത്തിയത്.

രാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷം ക്രിസ്ത്യൻ ഹൈന്ദവ ദേവാലയങ്ങൾ സന്ദർശിച്ച ശേഷമാണ് കോട്ടയത്തേക്ക് വന്നത്. തുടർന്ന് ഗാന്ധി സ്ക്വയറിൽ കേന്ദ്രീകരിച്ച് പ്രകടനമായി മിനി സിവിൽ സ്റ്റേഷനിലേക്ക് തിരിച്ചു.