ശബരിമലയിലെ സ്വർണം കട്ടെടുത്തതിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് കേരളത്തില്‍ എൽഡിഎഫിനേറ്റ കനത്ത പരാജയമെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് തരംഗമാണെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ പ്രതികരിച്ചു. കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ തരംഗമാണ് കാണുന്നതെന്നും, പുതുപ്പള്ളിയിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനോടുള്ള കടം വീട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഉമ്മൻചാണ്ടിയുടെ ശക്തികേന്ദ്രമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലടക്കം യുഡിഎഫ് സമ്പുർണ്ണ വിജയം നേടി. പുതുപ്പള്ളി, മണർകാട്,

പാമ്പാടി, അകലക്കുന്നം, വാകത്താനം അടക്കമുള്ള അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. ഈ മേഖലയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികള്‍ എല്ലാവരും യുഡിഎഫിനായി വിജയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ എല്‍ഡിഎഫ് സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ രൂക്ഷവിമർശനമുയർത്തി. “ശബരിമലയിലെ സ്വർണം കട്ടെടുത്തതിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് കേരളത്തില്‍ കാണുന്നത്.

ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കില്‍ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു.” നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായി ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.