യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ സൈക്കിള്‍ പ്രചരണത്തിന് വലിയ പിന്തുണ: ഇന്ന് പാമ്പാടി പഞ്ചായത്തില്‍ പര്യടനം നടത്തും: ഉച്ചയ്ക്ക് 2.30ന് പത്താഴക്കുഴിയില്‍ നിന്ന് പര്യടനം ആരംഭിക്കും.

Spread the love

പുതുപ്പള്ളി : യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ സൈക്കിള്‍ പ്രചരണത്തിന് വലിയ പിന്തുണ. ഇന്നലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സൈക്കിളിൽ എത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. ഇന്നലെ പുലര്‍ച്ചെ അകലക്കുന്നം പഞ്ചായത്തില്‍. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ത്ഥിച്ചശേഷം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറി വോട്ടഭ്യര്‍ത്ഥന നടത്തി.

video
play-sharp-fill

തുടര്‍ന്ന് ക്ടാക്കുഴി, കാഞ്ഞിരമറ്റം എന്നിവിടങ്ങളില്‍ എത്തി. ഇവിടത്തെ കോഴി ഫാമുകള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആരാഞ്ഞു. കോഴിത്തീറ്റ വിലക്കയറ്റം ഉള്‍പ്പെടെ ഉയര്‍ന്ന ഉല്‍പ്പാദന ചിലവും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ അപര്യാപ്തതയും കര്‍ഷകര്‍ ചാണ്ടി ഉമ്മനെ അറിയിച്ചു.

കാഞ്ഞിരമറ്റം നിര്‍മ്മല്‍ ഭവന്‍, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റുകളിലെത്തി പിന്തുണ തേടി. കാഞ്ഞിരമറ്റം ഉന്നതിയിലെ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തി. കോളനിയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ക്ഷമതയെ കുറിച്ച് വീട്ടമ്മമാരോടു തിരക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍എഫ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളോടു പരീക്ഷാ വിശേഷങ്ങള്‍ തിരക്കി സമയം ചിലവഴിച്ചു. അമയന്നൂര്‍ ശിവക്ഷേത്ര പരിസരത്തെ വീടുകളിലും സ്ഥാനാര്‍ത്ഥി സൈക്കിളില്‍ എത്തി. ഇവിടെ നിന്ന് മണര്‍കാട് എത്തിയ ചാണ്ടി ഉമ്മന്‍ മണര്‍കാട് ക്ഷേത്രം സന്ദര്‍ശിച്ച് കത്തീഡ്രല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയും നടത്തി. ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പാമ്പാടി പഞ്ചായത്തില്‍ പര്യടനം നടത്തും. ഉച്ചയ്ക്ക് 2.30ന് പത്താഴക്കുഴിയില്‍ നിന്ന് പര്യടനം ആരംഭിക്കും.