
കോട്ടയം: എംഎല്‍എ പദവി തന്നെ ചുമക്കാൻ കഴിയാത്ത ഭാരമാണെന്നും മന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
എംഎല്‍എ പദവിയിലിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രി പദവിയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സഹോദരി മറിയ ഉമ്മൻ്റെ സ്ഥാനാർഥിത്വ വിവാദത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിതം മുഴുവൻ പാർട്ടിക്കായി മാറ്റി വച്ചവരെയാണ് സ്ഥാനാർഥികളായി പരിഗണിക്കേണ്ടത്. ഉമ്മൻചാണ്ടിയുടെ പേരില്‍ അവരെ ഒഴിവാക്കുന്നത് ശരിയല്ല. മത്സരിക്കണമെന്ന് സഹോദരി തന്നോട് പറഞ്ഞിട്ടില്ല. പാർട്ടിയും തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നോട് മത്സരിക്കുന്നുണ്ടോ എന്ന് പിതാവ് ചോദിച്ചിരുന്നു. എന്നാൽ ഒരു വീട്ടില്‍ നിന്ന് ഒരു സമയം ഒരാള്‍ എന്നായിരുന്നു പിതാവിന്റെ നിലപാട്. ഞാൻ പിന്തുടരുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.



