‘വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ…’ പെരുന്നാളുകൂടാൻ വന്ന ചാണ്ടി ഉമ്മൻ ഗാനമേള ട്രൂപ്പിനൊപ്പം വേദിയില്‍ പാട്ടുപാടുന്നത് സോഷ്യല്‍മീഡിയൽ വൈറൽ ; മീനടം മുണ്ടിയാക്കല്‍ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനായിരുന്നു ചാണ്ടി ഉമ്മന്റെ പെര്‍ഫോമന്‍സ്

Spread the love

സ്വന്തം ലേഖകൻ

രാഷ്ട്രീയത്തില്‍ മാത്രമല്ല സംഗീതത്തിലുമുണ്ട് ചാണ്ടിച്ചന് പിടി!.. പെരുന്നാൾ കൂടാന്‍ വന്ന പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഗാനമേള ട്രൂപ്പിനൊപ്പം വേദിയില്‍ പാട്ടുപാടുന്നത് സോഷ്യല്‍മീഡിയൽ വൈറൽ. മീനടം മുണ്ടിയാക്കല്‍ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനായിരുന്നു ചാണ്ടി ഉമ്മന്റെ പെര്‍ഫോമന്‍സ്.

പെരുന്നാളിന്റെ ഭാ​ഗമായി നടന്ന ഗാനമേളയ്‌ക്കെതിയ എംഎല്‍എയോട് പാട്ടുപാടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല ഒരു പാട്ട് അങ്ങ് കാച്ചി… മലയാളത്തിന്റെ എവര്‍ഗ്രീന്‍ സോങ് വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് ചാണ്ടി ഉമ്മന്‍ പാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാനമേള അവതരിപ്പിക്കാന്‍ എത്തിയ കൊച്ചിന്‍ നവദര്‍ശന്‍ ട്രൂപ്പിലെ അംഗങ്ങള്‍ ചാണ്ടി ഉമ്മന്റെ ആലാപനത്തിന് ഇണമിട്ട് ഒപ്പം കൂടി. പള്ളിവികാരിയും അദ്ദേഹത്തിനൊപ്പം പാട്ട് പാടാന്‍ കൂടി. കട്ട സപ്പോർട്ടുമായി നാട്ടുകാരും കൂടിയതോടെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ചാണ്ടി ഉമ്മന്റെ വിഡിയോ പങ്കുവെച്ചത്.