‘കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു’; ഐഎഫ്‌എഫ്കെ വേദിയില്‍ ‘പോറ്റിയേ കേറ്റിയേ’ പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ

Spread the love

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ വേദിയില്‍ പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടി ചാണ്ടി ഉമ്മൻ എംഎല്‍എയുടെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണ്, കേന്ദ്രം സിനിമ വിലക്കുമ്ബോള്‍ കേരളം പാട്ട് വിലക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

video
play-sharp-fill

ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണ്. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.