കേരളത്തിലെ പൊലീസിന്റെ അതിക്രമങ്ങള്‍: സുജിത്തിനെ മര്‍ദിച്ചതില്‍ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ

Spread the love

തൃശൂർ: കേരളത്തില്‍ പൊലിസിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

തൃശൂർ കുന്നംകുളത്ത്, ചൊവ്വന്നൂർ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ പൊലിസ് മർദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ ആവശ്യപ്പെട്ടു.

സുജിത്തിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് ജനങ്ങളുടെ പൊലിസിലുള്ള വിശ്വാസത്തെ തകർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇത്തരം പൊലിസുകാർ സേനയ്ക്ക് തന്നെ നാണക്കേടാണ്. സാധാരണക്കാർക്ക് എങ്ങനെ നിയമപാലനത്തില്‍ വിശ്വാസമുണ്ടാകും?” ചാണ്ടി ഉമ്മൻ ചോദിച്ചു.