
സ്വന്തം ലേഖിക
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ.
താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടില്‍ സൗകര്യമുണ്ട്. അര നൂറ്റാണ്ടിനു ശേഷമാണ് പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി – കറുകച്ചാല്‍ റോഡില്‍ ചാലുങ്കല്‍പ്പടിയിലാണ് പുതിയ ഓഫീസ്. പുതിയ വാടക കെട്ടിടത്തിലായിരിക്കും ഇനി ചാണ്ടി ഉമ്മൻ എം.എല്‍.എ താമസിക്കുന്നതും ഓഫീസായി ഉപയോഗിക്കുകയും ചെയ്യുക.
കരോട്ടുവള്ളക്കാല കുടുംബ വീട്ടിലായിരുന്നു ഉമ്മൻ ചാണ്ടി ആളുകളെ കണ്ടിരുന്നത്.
പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ അപ്പയെ കടത്തി വെട്ടി മകൻ ചാണ്ടി.
ഉമ്മൻ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. 2016 ല്‍ 27,092 ന്റെ വോട്ടിനും. എന്നാല്‍ ചാണ്ടി ഉമ്മന്റെ ലീഡ് ഇതിനോടകം തന്നെ 40,000 പിന്നിട്ടു, വിജയവും ഉറപ്പിച്ചു.