
സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെങ്കിലും ആളുകളുടെ മനസ്സില്‍ ഉമ്മന്‍ ചാണ്ടി; കെ സി വേണുഗോപാല്‍
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാണെങ്കില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ മനസ്സില്‍ നിറയെ ഉമ്മന്‍ ചാണ്ടിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
‘പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാണ്. പക്ഷേ, വോട്ട് ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പുതുപ്പള്ളിക്കാര്‍ തങ്ങളുടെ മനസ്സില്‍ ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികമായ അടുപ്പവും സ്നേഹവുമൊക്കെ സൂക്ഷിക്കും. അത്രമേല്‍ വികാരമായിരുന്നു പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ മനുഷ്യനെ വേട്ടയാടലുകള്‍ക്ക് വിധേയരാക്കിയവരോട് ക്ഷമിക്കാൻ പുതുപ്പള്ളിക്കാര്‍ ഒരുകാലത്തും തയ്യാറാകില്ല എന്ന് കൂടി ഈ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തും.’ കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പുതുപ്പള്ളി ഇന്ന് രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുന്ന ഈ ഉപതിരഞ്ഞെടുപ്പ്, വര്‍ഗീയ ശക്തികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള പ്രക്രിയ കൂടി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.