ചെളിയില്‍ മുങ്ങിയ സേവനവുമായി ചാണ്ടി ഉമ്മനും ജെയ്ക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രളയ കാലത്ത് ഇരുവരും ചെയ്ത സേവനങ്ങൾ; ചിത്രങ്ങൾക്ക് അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ചർച്ചയാകുമ്പോൾ പുതുപ്പള്ളി പിടിക്കാന്‍ ഓണ്‍ലൈന്‍ പ്രചാരണവും…..!

Spread the love

സ്വന്തം ലേഖിക

പുതുപ്പള്ളി: ചെളിയില്‍ മുങ്ങിയ ചാണ്ടിയും ജെയ്‌ക്കുമാണ് ഇപ്പോള്‍ പുതുപ്പള്ളിയിലെ പ്രധാന ചര്‍ച്ച.

പ്രളയ കാലത്ത് ഇരുവരും ചെയ്ത സേവന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2021 ഒക്‌ടോബറിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന കൂട്ടിക്കലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ജെയ്‌ക്കും, ചാണ്ടിയും നേതൃത്വം നല്‍കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനൊപ്പം, ഇരുവരുടെയും നേതൃപാടവും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടപെടാനുള്ള കഴിവും ചൂണ്ടിക്കാട്ടിയുള്ള കുറിപ്പുകളുമുണ്ട്. ഇരുവരും അന്ന് കൂട്ടിക്കലില്‍ എത്തിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതുമൊക്കെ നേരില്‍ക്കണ്ട പലരും ഇത്തരം പോസ്റ്റുകള്‍ക്കു കമന്റുമായി എത്തുന്നുണ്ട്.

ഇതൊക്കെ വെറും ഷോ മാത്രമാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്നവയാണെന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്. ഫോട്ടോഷോപ്പാണെന്ന് വരെ പ്രചരിപ്പിക്കുന്നവരുമേറെ. ഇരുവരുടെയും വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകളും നിറയുകയാണ്.