video
play-sharp-fill

അച്ഛന്റെ പാത പിൻതുടർന്ന് ചാണ്ടി ഉമ്മനും: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർക്കായി വക്കീൽ കുപ്പായം അണിഞ്ഞ് ചാണ്ടി ഉമ്മൻ; ചവറയിൽ നടന്നത് ചാണ്ടി ഉമ്മന്റെ നിയമസഭാ പ്രവേശനത്തിന്റെ  റിഹേഴ്‌സലോ?

അച്ഛന്റെ പാത പിൻതുടർന്ന് ചാണ്ടി ഉമ്മനും: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർക്കായി വക്കീൽ കുപ്പായം അണിഞ്ഞ് ചാണ്ടി ഉമ്മൻ; ചവറയിൽ നടന്നത് ചാണ്ടി ഉമ്മന്റെ നിയമസഭാ പ്രവേശനത്തിന്റെ റിഹേഴ്‌സലോ?

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

കൊല്ലം: സംസ്ഥാനത്ത് മക്കൾ രാഷ്ട്രീയം പുത്തരിയല്ല. പക്ഷേ, ഒരു രാഷ്ട്രീയക്കാരന്റെ മകനായ എം.എൽ.എയെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ നിന്നും പുറത്തിറക്കാൻ അവതരിച്ചത് മറ്റൊരു രാഷ്ട്രീയക്കാരനായ അച്ഛന്റെ മകനായിരുന്നു.

ചവറയിൽ കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ വാഹനം അടിച്ചുതകർത്ത കേസിലെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി അഭിഭാഷക വേഷത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കാലത്ത് ഒന്നിച്ചുണ്ടായിരുന്ന അച്ഛൻമാരുടെ രണ്ടു മക്കളാണ് ഇപ്പോൾ വിരുദ്ധ ചേരിയിൽ നിന്നു പരസ്പരം പോരടിക്കുന്നതെന്നതാണ് ഏറ്റവും വലിയ കൗതുകം. യുവജന സംഘടനാ പ്രവർത്തകർക്കായി കരുനാഗപ്പള്ളി കോടതിയിലാണ് ചാണ്ടി ഉമ്മൻ വക്കീൽ വേഷത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎൽഎയുടെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന് സംഭവത്തിലെ മാദ്ധ്യമ വാർത്തകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കികൊണ്ട് ചാണ്ടി ഉമ്മൻ സമർത്ഥിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി ആറ് പേർക്കും ജാമ്യം അനുവദിച്ചു.

താൻ യാദൃശ്ചികമായാണ് കോടതിയിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തെ കൂടാതെ മറ്റ് മൂന്ന് അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. അഭിഭാഷക കുപ്പായം അഴിച്ച് വച്ച ശേഷം ഖദർ വേഷമണിഞ് കൊല്ലത്തെ യൂത്ത് കോൺഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തിലെ ഒരു കോടതിയിൽ ചാണ്ടി ഉമ്മൻ അഭിഭാഷക വേഷം ധരിച്ചെത്തുന്നത്.

ഇന്നലെയാണ് പത്തനാപുരം എംഎൽഎ കെബി ഗണേഷ്‌കുമാറിന്റെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘടനാ പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാറിന്റെ ചിലുൾപ്പെടെ തകർന്നിരുന്നു. എംഎൽഎയ്ക്കെതിരെ വലിയ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ എംഎൽഎയുടെ കാറിനു നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടുകയും കല്ലെറിയുകയും ചെയ്തു. കല്ലേറിലാണ് ചില്ല് തകർന്നത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയിരുന്നു.