
സ്വന്തം ലേഖിക
ചെന്നെെ: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ – ലാൻഡര്‍ വേര്‍പിരിയല്‍ വിജയകരം.
ചന്ദ്രയാൻ വിക്ഷേപിച്ച് 33 ദിവസത്തിനുശേഷമാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിനെ വിട്ട് ലാൻഡര്‍ തനിയെ ചന്ദ്രനിലേയ്ക്കുള്ള യാത്ര തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ചന്ദ്രനിലേയ്ക്ക് ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ ലാൻഡര്‍ ആരംഭിച്ചു. ലാൻഡര്‍ ചന്ദ്രനില്‍ ഇറക്കുക, ലാൻഡറില്‍ നിന്ന് റോവറിനെ പുറത്തിറക്കി ചന്ദ്രന്റെ മണ്ണിലൂടെ നടത്തുക.
എന്നിവയാണ് ചന്ദ്രയാൻ 3ന്റെ ലക്ഷ്യം.
അതിന് ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. ആഗസ്റ്റ് 23ന് വൈകിട്ട് 5.45ഓടെ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ത്രസ്റ്റര്‍ എൻജിൻ ഉപയോഗിച്ചു വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ പടി നാളെ നാല് മണിയ്ക്ക് നടക്കും.