ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു : ഇന്ത്യയ്ക്ക് അഭിമാനമായ നിമിഷം

Spread the love

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്‌ക്ക് ശേഷമാണ് ഇന്നു രാവിലെ 9.02ഓടെ ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ഇതോടെ ദൗത്യത്തിലെ സങ്കീർണമായ പ്രക്രിയ വിജയിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്.

video
play-sharp-fill

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ പ്രവേശിച്ചത്. ഇനി ഉപഗ്രഹത്തെ 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബർ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂർത്തിയാകുക.

സെപ്തംബർ എഴിനു പുലർച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റർ അടുത്തെത്തും. പിന്നീടാണ് പേടകത്തിൽ നിന്ന് പുറത്തേക്കു വരുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ ഒരു വർഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.