video
play-sharp-fill

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു:ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ശാസ്ത്രജ്ഞർക്കും ബഹിരാകാശ യാത്രികർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു:ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ശാസ്ത്രജ്ഞർക്കും ബഹിരാകാശ യാത്രികർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

Spread the love

ഡൽഹി: നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു.

ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) എന്ന ഉപകരണം ഉപയോഗിച്ചാണ് നാസ ഈ പരീക്ഷണം നടത്തിയത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമാണിത്. [GPS Signals On Moon].ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഉപകരണമാണ് ലൂണാർ

ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE). ഭൂമിയിൽ സ്മാർട്ട്‌ഫോണുകൾ മുതൽ വിമാനങ്ങൾ വരെ നാവിഗേറ്റ് ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ജിഎൻഎസ്എസ് സിഗ്നലുകൾക്ക് സമാനമാണിത്. ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കാനും നിരീക്ഷിക്കാനും കഴിയുമെന്ന് LuGRE പരീക്ഷണം തെളിയിച്ചു. ചന്ദ്രനിലേക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.ഇതുവരെ, ബഹിരാകാശ പേടകങ്ങൾ അവയുടെ ദിശയും സ്ഥാനവും വ്യത്യസ്ത രീതികളിലാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ജിപിഎസ്

ഉപയോഗിച്ച് ഈ ജോലി കൃത്യമായി ചെയ്യാം. ആർട്ടെമിസ് ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ശാസ്ത്രജ്ഞർക്കും ബഹിരാകാശ യാത്രികർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.