video
play-sharp-fill

Tuesday, May 20, 2025
HomeMainപാലക്കാട് ചന്ദ്രനഗർ ബജാജ് ഷോറൂം കവർച്ച :ആഡംബര ബൈക്കുകൾ നോട്ടമിട്ട് മോഷണം, മോഷ്ടിച്ച വാഹനം പൊളിച്ച്...

പാലക്കാട് ചന്ദ്രനഗർ ബജാജ് ഷോറൂം കവർച്ച :ആഡംബര ബൈക്കുകൾ നോട്ടമിട്ട് മോഷണം, മോഷ്ടിച്ച വാഹനം പൊളിച്ച് പല സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതാണ് രീതി ; കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾ കസബ പൊലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ബജാജ് ഷോറൂം തകർത്ത് അകത്ത് കയറി സർവ്വീസിന് കൊണ്ടു വന്ന പൾസർ ബൈക്ക് കളവ് നടത്തിയ എടശ്ശേരി വാടാനപ്പള്ളി സ്വദേശിയായ സിജിൽ രാജ് എന്ന സുഹൈൽ വയസ് 23,ഏങ്ങണ്ടിയൂർ വാടാനപ്പള്ളി സ്വദേശി വിഷ്ണുപ്രസാദ് വയസ് 24, പ്രായപൂർത്തി ആകാത്ത ഒരാളെയും പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തു.

കളവിനായി പ്രതികൾ മൂന്നുപേർ ചേർന്ന് ബൈക്കിൽ വരുകയും പല സ്ഥലങ്ങളിൽ വില കൂടിയ ബൈക്ക് നോക്കിയെങ്കിലും സാഹചര്യം കിട്ടിയത് ചന്ദ്രനഗർ ഷോറൂമിലാണ്. പ്രതികളായ സിജിൽ രാജ് എന്ന സുഹൈലിന് തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയാണ്. വിഷ്ണുപ്രസാദിനും കേസുകളുണ്ട്. വാഹന മോഷണം, അടിപിടി, പോക്സോ തുടങ്ങി വിവിധ തരത്തിലുള്ള കേസുകളിൽ പ്രതികളാണിവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബര ബൈക്കുകളാണ് ഇവർ നോട്ടമിടുന്നത്. മോഷണം നടത്തിയ ശേഷം വാഹനം നിമിക്ഷ നേരം കൊണ്ട് പൊളിച്ച് പല സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതാണ് രീതി. ചന്ദ്രനഗറിൽ നിന്നും മോഷ്ടിച്ച ബൈക്ക് വേർപിരിച്ച് മൂന്ന് സ്ഥലങ്ങളിലായി വിൽപ്പന നടത്തിയ സ്ഥലത്തു നിന്നാണ് കസബ പൊലീസ് വാഹനത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.ഒരു പ്രതിക്ക് പ്രായ പൂർത്തി ആവാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചിട്ടുള്ളതാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് ,എ എസ് പി അശ്വതി ജിജി ഐ പി എസ്, കസബ ഇൻസ്പെക്ടർ വിവിദയരാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ഹർഷാദ്.എച്ച്, ബാബുരാജൻ പി എ , മുരുകേശൻ. എം, ജതി. എ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ,ജയപ്രകാശ്. എസ്, സെന്തിൾ. വി, പ്രശോഭ്,മാർട്ടിൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെയും മുതലും കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments