
നീണ്ടൂരിൽ വീട്ടമ്മയുടെയും നാലുവയസുകാരന്റെയും മരണം: ചന്ദ്രബാബു സ്ഥിരം മദ്യപാനി: വീട്ടിലെത്തി എന്നും ഭാര്യയെ ക്രൂരമായി മർദിക്കും: രഞ്ചി സ്ഥിരമായി ക്രൂര പീഡനം ഏറ്റുവാങ്ങിയിരുന്നതായി അയൽവാസികൾ; പൊലീസിനു നിർണ്ണായകമായ മൊഴി നൽകാനൊരുങ്ങി നാട്ടുകാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നീണ്ടൂർ ഓണംതുരുത്തിൽ ഭാര്യയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ചന്ദ്രബാബു പ്രതിസ്ഥാനത്ത്. നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവർ ഭർത്താവിന്റെ നിരന്തര പീഡനതത്തെ തുടർന്നാണ് രഞ്ചിയും കുഞ്ഞും ജീവനൊടുക്കിയത് എന്നാണ് ആരോപിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന ചന്ദ്രബാബു രഞ്ചിയെ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരും അയൽവാസികളും ആരോപിക്കുന്നത്. ചന്ദ്രബാബുവും, ബന്ധുക്കളും നിരന്തരം കുറ്റപ്പെടുത്തുന്നത് സഹിക്കാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നും ഇവർ പറയുന്നു.
നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകൻ ശ്രീനന്ദ് (4) എന്നിവരെയാണ് നീണ്ടൂർ ഓണംതുരുത്ത് അംഗൻവാടിയ്ക്കു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇപ്പോൾ ഭർത്താവ് ചന്ദ്രബാബുവിനെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളാണ് ഇപ്പോൾ അയൽവാസികൾ ഉയർത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ ഗോകുലം ഫിനാൻസിലെ ദിവസപ്പിരിവുകാരനാണ് രഞ്ചിയുടെ ഭർത്താവ് ചന്ദ്രബാബു. ഇയാൾക്കു ഗുണ്ടാ സംഘങ്ങളും പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തയ്യൽ ജോലികൾ അറിയാമായിരുന്ന രഞ്ചിയെ ജോലി ചെയ്യാൻ ഇയാൾ അനുവദിച്ചിരുന്നില്ല. ക്രൂരമായാണ് ഇയാൾ ഭാര്യയോടെ പെരുമാറിയിരുന്നതെന്നും അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ചന്ദ്രബാബുവും മാതാപിതാക്കളും ചേർന്നു നിരന്തരം രഞ്ചിയെ പീഡിപ്പിച്ചിരുന്നതായും, ഫോൺ ചാർജ് ചെയ്യാൻ പോലും പണം നൽകിയിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
മരിച്ച രഞ്ചിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും. തുടർന്നു, ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും.