
കോട്ടയം: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോഗറുടെ വീഡിയോ. അലക്സ് വെല്‍ഡർ ട്രാവർ എന്ന് പേരിലുള്ള ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ചങ്ങനാശ്ശേരിയില്‍ എത്തി കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പോകുമ്ബോള്‍ ഉള്ള കാഴ്ചയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തില്‍ മാലിന്യക്കൂമ്പാരവുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
മതിലുകള്‍ പോസ്റ്ററോട്ടിച്ച് വൃത്തികേടായിരിക്കുന്നു. മുന്നാറിലേക്കുള്ള ബസ് ബുക്ക് ചെയ്താണ് വ്ലോഗർ ബസ് സ്റ്റാൻഡില്‍ എത്തിയത്. സ്റ്റാൻഡിലെ കെഎസ്ആടിസി ജീവനക്കാരോട് ബസിനെ കുറിച്ച് ചോദിച്ചോള്‍ അവർക്ക് കേട്ട മട്ടേയില്ല. ഒടുവില്‍ സ്റ്റാൻഡിന് പുറത്തിറങ്ങിയ വ്ലോഗർ കാല്‍നടക്കാരന്റെ സഹായത്തോടെ മൂന്നാറിലേക്കുള്ള ബസ് കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ടൂറിസത്തിന് ലോകം മുഴുവൻ ഓടിനടന്ന് പരസ്യം ചെയ്യാൻ കോടികളാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. പരസ്യ വീഡിയോയിലാകട്ടെ മനോഹരമായ ദ്യശ്യങ്ങളും.
ഇതു കണ്ട് കേരളത്തിലേക്ക് വിമാനം കയറുന്ന വിദേശ സഞ്ചാരികളെ വരവേല്‍ക്കുന്നത് തെരുവ് നായകളും മാലിന്യ കൂമ്പാരവുമാണ്. അവർ ഇത്തരം കാഴ്ചകള്‍ വ്ലോഗാക്കി ലോകം മുഴുവൻ അറിയിക്കുന്നതോടെ കേരള ടൂറിസത്തിന്റെ കാര്യം ശുഭം.
വീഡിയോയ്ക്ക് താഴെ മലയാളത്തില്‍ നിരവധി കമന്റുകളുണ്ട്. ‘ചങ്ങനാശ്ശേരി നഗരസഭ. വേറെ വല്ല പണിക്കും പൊക്കൂടെ’ …’ലോകം മുഴുവൻ കണ്ടു ഉത്തരവാദിത്വം’. ‘ലോകം മുഴുവൻ കണ്ടു കേരളത്തിന്റെ വൃത്തിയും വെടിപ്പും’, ‘പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്’ തുടങ്ങിയ നിരവധി കമന്റുകളാണ് പ്രത്യപക്ഷപ്പെട്ടിരിക്കുന്നത്.




