ഗാനമേളക്ക് ചുവട് വെച്ച്‌ നാട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ

Spread the love

കോട്ടയം: ഗാനമേളക്ക് ചുവട് വെച്ച്‌ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് നാട്ടുകാർക്കൊപ്പം ചാണ്ടി ഉമ്മനും നൃത്തം ചെയ്തത്.
വീഡിയോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായി. നിരവധിപേർക്കൊപ്പമായിരുന്നു നൃത്തം. കഴിഞ്ഞ ദിവസം ശരണം വിളിച്ച്‌ തേങ്ങയുടച്ച്‌ റോഡ് ഉദ്ഘാടനം നടത്തിയ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

video
play-sharp-fill

ശരണം വിളിച്ച്‌ റോഡ് ഉദ്ഘാടനം ചെയ്തതില്‍ വിമർശനമുയർന്നിരുന്നു. നിലയ്ക്കല്‍ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനമാണ് തേങ്ങ ഉടച്ച്‌ ഉദ്ഘാടനം ചെയ്തത്. പിന്നാലെ, പിറന്നാള്‍കേക്കു മുറിച്ച്‌ നാട്ടുകാർക്ക് നല്‍കുകയും ചെയ്തു.

നേരത്തെ, പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായി ബി ജെ പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങളുണ്ടായി. പുതുപ്പള്ളി നിയോജകമണ്ഡലം ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചാണ്ടി ഉമ്മൻ എം എല്‍ എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ജെ പി മേഖല അധ്യക്ഷൻ എൻ ഹരിയാണ് സമരം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധത്തിനിടെ ബി ജെ പി പ്രവർത്തകർ ഓഫീസില്‍ ഉണ്ടായിരുന്ന എം എല്‍ എയെ കൂകി വിളിച്ചു. തുടർന്ന് ഓഫീസില്‍ നിന്ന് ചാണ്ടി ഉമ്മൻ പുറത്തിറങ്ങി വന്നതോടെ, ബി ജെ പി പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി.