യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തി

Spread the love

ചങ്ങനാശ്ശേരി : യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടി സ്മൃതി സംഗമവും സ്നേഹവിരുന്നും നടത്തി.

ചങ്ങനാശ്ശേരി സെൻറ് ആൻസ് പുവർഹോമിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ഗൗരിശങ്കർ അദ്ധ്യക്ഷതവഹിച്ചു.ചാണ്ടി ഉമ്മൻ എം.എൽ.എ.അനുസ്മരണസന്ദേശം നൽകി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്, ഡിസിസി ജനറൽ സെക്രട്ടറി പി എച്ച് നാസർ, ജില്ലാ നിർവാഹകസമിതി അംഗം ആൻറണി കുന്നുംപുറം, യു. ഡി. എഫ്. ചെയർമാൻ പി. എൻ. നൗഷാദ്,
നഗരസഭാ പ്രതിപക്ഷ നേതാവ് ജോമി ജോസഫ്,യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.ഡെന്നിസ് ജോസഫ്, ജില്ലാ ഭാരവാഹികളായ സന്ധ്യ സതീഷ്,റിച്ചി സാം ലൂക്കോസ്, സോബിച്ചൻ കണ്ണമ്പള്ളി,അനൂപ് വൈക്കം,അർജുൻ രമേശ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group