പു​​തു​​പ്പ​​ള്ളി​​യെ ഇ​​ട​​തു സ​​ര്‍​ക്കാ​​ര്‍ അ​​വ​​ഗ​​ണി​​ച്ചു; നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച പ​​ല പ​​ദ്ധ​​തി​​ക​​ളും പൂ​​ര്‍​ത്തീ​​ക​​രി​​ച്ചി​​ട്ടി​​ല്ല;ഇ​​ട​​ത് ദു​​ര്‍​ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ​​യും ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യെ ദ്രോ​​ഹി​​ച്ച ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നെ​​തി​​രെ​​യു​മു​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​റു​​പ്പുവ​​സ്ത്രമ​​ണി​​ഞ്ഞ് വോ​​ട്ട് ചെയ്ത് ചാ​​ണ്ടി ഉ​​മ്മ​​ന്‍

Spread the love

പു​​തു​​പ്പ​​ള്ളി:​ ഇ​​ട​​ത് ദു​​ര്‍​ഭ​​ര​​ണ​​ത്തി​​നെ​​തി​​രേ​​യും ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യെ ദ്രോ​​ഹി​​ച്ച ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നെ​​തി​​രേ​​യു​മു​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​റു​​പ്പുവ​​സ്ത്രമ​​ണി​​ഞ്ഞ് വോ​​ട്ട് ചെ​​യ്യാ​​നെ​​ത്തി ചാ​​ണ്ടി ഉ​​മ്മ​​ന്‍.

video
play-sharp-fill

പു​​തു​​പ്പ​​ള്ളി​​യെ ഇ​​ട​​തു സ​​ര്‍​ക്കാ​​ര്‍ അ​​വ​​ഗ​​ണി​​ച്ചു. വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​ന്പ് നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച പ​​ല പ​​ദ്ധ​​തി​​ക​​ളും പൂ​​ര്‍​ത്തീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ല്‍ അ​​ട​​ക്ക​​മു​​ള്ള പ്ര​​തി​​ഷേ​​ധ​​മാ​​ണ് ത​ന്‍റെ ക​​റു​​പ്പ് വേ​​ഷ​​മെ​​ന്നും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​റ​​ഞ്ഞു.

ഏ​​റ്റ​​വും വേ​​ദ​​ന​​യു​​ള്ള ദി​​വ​​സ​​മാ​​ണ്. പ​​ണി തീ​​രാ​​ത്ത മി​​നി സി​​വി​​ല്‍ സ്റ്റേ​​ഷ​​ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ പേ​​രി​​ട്ടു. ഇ​​ങ്ങ​​നെ ത​​ങ്ങ​​ളെ അ​​പ​​മാ​​നി​​ക്കാ​​നാ​​ണോ​​യെ​​ന്നും ചാ​​ണ്ടി ഉ​​മ്മ​​ന്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ച്ചു. അ​​മ്മ മ​​റി​​യാ​​മ്മ ഉ​​മ്മ​​ന്‍, സ​​ഹോ​​ദ​​രി മ​​റി​​യം ഉ​​മ്മ​​ന്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം പു​​തു​​പ്പ​​ള്ളി ജോ​​ര്‍​ജി​​യ​​ന്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലെ 140-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ല്‍ എ​​ത്തി​​യാ​​ണു ചാ​​ണ്ടി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group