ചന്ദ്രനിലെ ദക്ഷിണദ്രുവത്തിലെ ലാൻഡിംഗ് സ്ഥാനത്തിന്റെ പേര് ശിവ ശക്തി പോയിന്റ് എന്ന് ഓദ്യോഗികമായി അംഗീകരിച്ച് ഐ എ യു

Spread the love

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

ബെംഗളൂരു  : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായിരുന്ന ചന്ദ്രയാൻ 3-വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവ ശക്തി എന്ന പേര് ഓദ്യോഗികമായി അംഗീകരിച്ച് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ.അന്താരാഷ്ട്ര തലത്തിൽ ഇത്തരത്തിൽ പേരുകൾ അംഗീകരിക്കുക എന്നത് ഐ എ യൂ ന്റെ അധികാരമാണ്.

ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി മൂന്ന് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ വച്ച്  പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് ശിവ ശക്തി എന്ന പേര് പ്രഖ്യാപിച്ചത്..’ശിവനില്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ട്. ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് കരുത്ത് നല്‍കുന്നു. ചന്ദ്രന്റെ ഈ ശിവശക്തി ബിന്ദു ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ബോധം നല്‍കുന്നു’, പേര് പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രിയുടെ വാക്കുകൽ ആയിരുന്നു ഇത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group