കൊല്ലം : കൊല്ലം ആര്യങ്കാവ് ചന്ദന സംരക്ഷണ മേഖലയില്‍ നിന്ന് ചന്ദനത്തടികള്‍ മോഷ്ടിച്ച നിരവധി കേസുകളിലെ പ്രതിയെ വനംവകുപ്പ് പിടികൂടി.തെ ങ്കാശി സ്വദേശി നവാസ് ഖാനെ തെങ്കാശിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ 11 ചന്ദന മോഷണക്കേസുകളിലെ പ്രതിയാണ് നവാസ്.
ചന്ദന മരം മുറിക്കുന്നത് തടയാനെത്തിയ വാച്ചർമാരെ അറക്കവാള്‍ വീശി ഭീഷണിപ്പെടുത്തുകയും വാച്ചർമാരുടെ ഷെഡ് പൊളിച്ചു നീക്കിയും ആക്രമണം കാട്ടിയിട്ടുണ്ട് പ്രതി. അച്ചൻകോവില്‍ ഡിവിഷനില്‍ ആനക്കൊമ്ബ് കേസിലും തമിഴ്നാട്ടില്‍ കൊലക്കേസ് ഉള്‍പ്പെടെ 17 കേസുകളിലെ പ്രതിയാണ് നവാസ്.