കോഴിക്കോട് നഗരത്തിൽ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയിൽ ഡിസിസി

Spread the love

കോഴിക്കോട്:  നിർദേശം ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പർക്ക പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ എംഎൽഎ. കോഴിക്കോട് നഗരത്തിൽ ഉണ്ടായിട്ടും ചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്നും വിട്ടുനിന്നതിൽ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മൻ എം എൽ എ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡൻറ് കെ. പ്രവീൺകുമാർ വ്യക്തമാക്കി.
ചാണ്ടി ഉമ്മനോട് പരിപാടിയിൽ പങ്കെടുക്കാൻ താൻ ആവശ്യപ്പെട്ടതാണ്.

വിട്ടുനിന്നെങ്കിൽ അത് തെറ്റാണ്. എന്തുകൊണ്ട് വിട്ട് നിന്നു എന്ന് അറിയില്ല. ചാണ്ടി ഉമ്മൻ ജില്ലയിൽ ഉണ്ടായിരുന്നിട്ടും പരിപാടിക്ക് എത്തിയില്ല . രമ്യ ഹരിദാസാണ് പകരം പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാതിരുന്നത് ബോധപൂർവ്വം ആണെങ്കിൽ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group