play-sharp-fill
പത്തനംതിട്ട ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ :. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടപ്പ് 8 – ന്

പത്തനംതിട്ട ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ :. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടപ്പ് 8 – ന്

 

പത്തനംതിട്ട :ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ നടക്കും. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടപ്പ് 8 – ന് . ഏപ്രിൽ 28ന് കൊടിയേറി പെരുന്നാൾ ചടങ്ങുകൾ നടന്നുവരികയാണ്. മെയ് 1 മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന . മെയ് രണ്ടിന് വൈകുന്നേരം 6.30 – ന് കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് ..

മുഖ്യപ്രഭാഷണം സംഗീത കലാകാരൻ മധു വി കടമ്മനിട്ട നിർവഹിക്കും.മെയ് 3 – ന് രാവിലെ 10ന് ഭദ്രാസന വനിതാ സംഗമം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി പി രാജപ്പൻ. മെയ് 4-ന്. രാവിലെ 10.30 -ന് പ്രത്യാശ പ്രാർത്ഥനാ വാർഷികം സംഗമം ഉദ്ഘാടനം


റവ. പോൾ കെ വി റമ്പാൻ നിർവഹിക്കും. മെയ് അഞ്ചിന് രാവിലെ 10ന് ഇടവക ദിനം ഡോണി തോമസ് വർഗീസ് . ഉദ്ഘാടനം ചെയ്യും.. മെയ് 7-ന് രാവിലെ 10 30 ന് സെന്റ് ജോർജ് ഷ്രൈൻ എഴുന്നള്ളിപ്പ് തുടർന്ന് വാദ്യമേളങ്ങളുടെ ഡിസ്പ്ലേ . . രാത്രി എട്ടിന് ഭക്തിനിർഭരമായ റാസ. 11.45 ന് ഗാനമേള. മെയ് 8 – ന് രാവിലെ എട്ടുമണിക്ക് ചെമ്പിൽ അരിയിടീൽ കർമ്മം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 – ന് തീർത്ഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ്അവാർഡ് സമർപ്പണവും . അസ്വക്ഷൻ പരിശുദ്ധ മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ . ഉദ്ഘാടനം മന്ത്രി വീണാ ജോർജ് .. മുഖ്യപ്രഭാഷണം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ .

ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ടെസി തോമസി ന് നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പെടുപ്പ് റാസ. വൈകുന്നേരം അഞ്ചിന് ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് വൈകുന്നേരം 6:30ന് നേർച്ച വിളമ്പ്. 7 30ന് താള വിസ്മയം 8. 30ന് നാടകം.