പൊള്ളുന്ന ചൂടിന് നേരിയ അശ്വാസം., ആലപ്പുഴ , കോട്ടയം ജില്ലകളിൽ മഴയ്ക്ക സാധ്യത.

Spread the love

 

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് നേരിയ അശ്വാസമായി ആലപ്പുഴ , കോട്ടയം ജില്ലകളിൽ നാളെ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

video
play-sharp-fill

എന്നാൽ താപനിലയുടെ ഏറ്റകുറച്ചിലിൽ ഒട്ടുo കുറയ്ക്കാതെ പാലക്കാട്, കൊല്ലം തുടങ്ങിയ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശ്ശൂർ, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. മലയോരമേഖല ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ ഉള്ളവരെല്ലാം ജാഗ്രത പാലിക്കമെന്നാണ് നിർദ്ദേശം.