
മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കൾ ഇല്ല. എന്നാൽ പൊതുവേ അച്ഛനമ്മമാർക്ക് പെണ്‍മക്കളോടാണ് കുറച്ചു കൂടുതൽ സ്നേഹവും ആത്മബന്ധവും ഉള്ളത്. അതൊരു യാഥാർഥ്യവുമാണ്.
അതേസമയം കുറച്ചു ദിവസമായി ഈ വിഷയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
ഇതിന് ആധാരമായത്, പണ്ഡിതനായ ചാണക്യൻ തന്റെ ചാണക്യനീതിയില്‍ പറയുന്ന ചില കാര്യങ്ങളാണ്. പെണ്‍മക്കളുള്ള വ്യക്തികള്‍ ജീവിതത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്. ഈ കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ ദുഃഖവും പശ്ചാത്താപവും അനുഭവിക്കേണ്ടി വന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാണക്യനീതിയില്‍ പറയുന്ന ആ കാര്യങ്ങൾ:
- മകളുടെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും ഒരു അച്ഛൻ ഒരിക്കലും അവഗണിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യരുത്. വിദ്യാഭ്യാസം, കരിയർ, അല്ലെങ്കില്‍ വിവാഹം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വില കല്‍പ്പിക്കണം.
- മകളെ അമിതമായി നിയന്ത്രിക്കുന്നത് അവളുടെ ആത്മവിശ്വാസം കുറയ്ക്കും. ശരിയും തെറ്റും തിരിച്ചറിയാൻ അവളെ പഠിപ്പിച്ച ശേഷം, സ്വന്തം ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ഒരു നല്ല പിതാവിൻ്റെ ലക്ഷണം.
- മകനായാലും മകളായാലും, മാതാപിതാക്കള്‍ രണ്ട് കുട്ടികള്‍ക്കും തുല്യമായ സ്നേഹവും ബഹുമാനവും അവസരങ്ങളും നല്‍കണം. വിവേചനം ഉണ്ടായാല്‍ മകളുടെ മനസ്സില്‍ അച്ഛനോട് വെറുപ്പും നീരസവും ഉണ്ടാകാൻ സാധ്യതയുണ്ട്.
- സുരക്ഷയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് മകളുടെ ഭാവിയെ അപകടത്തിലാക്കും. വീടിനകത്തും പുറത്തും അവള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നല്‍കുകയും, സ്വയം പ്രതിരോധിക്കാനുള്ള അറിവ് നല്‍കുകയും ചെയ്യണം.