കൊറോണ വൈറസ് പ്രതിരോധം: ചാണക വറളി കത്തിച്ച് ഗവ.ആയുർവേദ കോളേജ്: വായു ശുദ്ധീകരിക്കപ്പെടുമെന്നും കളക്ടർ ദീപ മുധോൾ മുണ്ടെ
സ്വന്തം ലേഖകൻ
ഔറംഗബാദ്: കൊറോണ വൈറസിനക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ ‘ചാണക വറളി’ കത്തിച്ച് സർക്കാർ ആയുർവേദ കോളേജ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് നഗരത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. അതേസമയം, ചാണകം കത്തിക്കുന്നതിന്റെ ‘ശുദ്ധീകരണ’ പ്രത്യേകതകൾ വിവരിക്കുകയാണു ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിന്റെ വിഷയവുമായി ബന്ധമില്ലെന്നും ജില്ലാ കളക്ടർ പ്രതികരിച്ചു. കളക്ടറുടെ ഓഫീസിലാണു പത്രസമ്മേളനം നടത്തിയത്.
വീട്ടിൽ വച്ചുതന്നെ ‘വായു ശുദ്ധീകരിക്കുന്ന’ വഴി’യാണ് ‘ചാണക വറളി’ കത്തിച്ച് ആയുർവേദ കോളേജിലെ സംഘം കാണിച്ചത്. വിപണിയിൽ ലഭിക്കുന്ന സുഗന്ധദ്രവ്യ വസ്തുക്കൾ കത്തിക്കുന്നതിനു പകരം ചാണക വറളികൾ കത്തിക്കാമെന്നും വായു ശുദ്ധീകരിക്കപ്പെടുമെന്നും കളക്ടർ ദീപ മുധോൾ മുണ്ടെ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0