ചങ്ങനാശ്ശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്: ചെയർപേഴ്സണായി സ്വതന്ത്രാഗം ബീനാ ജോബിയെ തെരെഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. ചെയർപേഴ്സണായി സ്വതന്ത്രാഗം ബീനാ ജോബി തൂമ്പുങ്കലിനെ തെരെഞ്ഞെടുത്തു. കോൺഗ്രസ്സ് അംഗം ഷൈനി ഷാജിയെയാണ് ബീനാ ജോബി പരാജയപ്പെടുത്തിയത്. ഒരു വർഷത്തേക്കാണ് ബീനാ ജോബിയുടെ കാലാവധി.

37 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് സ്വതന്ത്രാംഗത്തിന്റേയും കോൺഗ്രസ്സ് ടിക്കറ്റിൽ വി ജയിച്ച രണ്ടംഗങ്ങളും എൽ ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.

19 വോട്ട് എൽ.ഡി.എഫി സ്ഥാനാർത്ഥിക്ക് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 14 വോട്ടുകൾ ലഭിച്ചു. വൈസ് ചെയർമാൻ യു.ഡി എഫി ലെ ബെന്നി ജോസഫി ന്റെ വോട്ട് അസാധുവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group