video
play-sharp-fill

ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങൾ തുറന്നു പറഞ്ഞ് ഗൗരിയമ്മ

ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങൾ തുറന്നു പറഞ്ഞ് ഗൗരിയമ്മ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങളും വിവാഹ അഭ്യർത്ഥനകളും തുറന്നു പറഞ്ഞ് ഗൗരിയമ്മ. മധുരമായ ആ പ്രണയകാലത്തെ കുറിച്ച് കെ.ആർ. ഗൗരിയമ്മ മനസ് തുറക്കുന്നു. തന്റെ പ്രണയകാലത്തെ കുറിച്ച് പറയുമ്പോൾ കെ.ആർ.ഗൗരിയമ്മയെന്ന വിപ്ലവ നക്ഷത്രത്തിന്റെ മനസ് 18കാരിയിലേയ്ക്കും കോളേജ് കാലത്തേയ്ക്കും സഞ്ചരിച്ചു. തന്റെ ആദ്യകാല പ്രണയങ്ങളും വിവാഹഅഭ്യർത്ഥനകളുമെല്ലാം തുറന്നു പറയുകയാണ് ഈ വിപ്ലവ നായിക. എകെജി മരിയ്ക്കും വരെ അദ്ദേഹത്തിന് തന്നെ ജീവനായിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു. പ്രസ്ഥാനത്തിനായി വിവാഹoപോലും വേണ്ടെന്നുവെച്ച നിലപാടായിരുന്നു എ.ക.ഗോപാലന്റേത്. എന്നാൽ പെട്ടെന്നൊരുനാൾ അദ്ദേഹത്തിന് തന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അത് പറയുമ്പോൾ കെ.ആർ. ഗൗരിയമ്മ എന്ന കരുത്തുറ്റ വനിതയുടെ മനസ് കൗമാരക്കാരിയുടേതായി.ഒരിക്കൽ ഇവിടെ അസുഖമായി കിടക്കുമ്പോൾ എകെജി സുശീലയോട് എന്നെ വന്നുകാണാൻ പറഞ്ഞു. പാർലമെന്റ് സമ്മേളനം കഴിഞ്ഞപ്പോൾ സുശീലയും എകെജിയും കൂടി തന്നെ കാണാൻ വന്നപ്പോഴാണ് സുശീല മുമ്പ് വന്നില്ലെന്ന് എകെജി അറിഞ്ഞത്. അദ്ദേഹം ഇതിന് സുശീലയെ വഴക്ക് പറഞ്ഞെന്നും ഗൗരിയമ്മ പറഞ്ഞു.ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ അഭ്യർത്ഥന നിരസിക്കാൻ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കോളേജിൽ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാർട്ടി രൂപികരിക്കുന്ന കാലത്താണ് ഞാൻ രാജനെ തിരക്കിയത്. അപ്പോൾ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു.- ഗൗരിയമ്മ പറഞ്ഞു. തന്റെ ഇഷ്ടങ്ങളെല്ലാം ഇക്കാലമത്രയും സ്വരുകൂട്ടിവെച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.