video
play-sharp-fill

ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്, മുൻ വൈരാഗ്യത്തെ തുടർന്ന് വാളുകൊണ്ട് വെട്ടി തോട്ടിൽ മുക്കി കൊലപ്പെടുത്തി, കേസിന്റെ വിചാരണ നീണ്ടത് 20 വർഷം

ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്, മുൻ വൈരാഗ്യത്തെ തുടർന്ന് വാളുകൊണ്ട് വെട്ടി തോട്ടിൽ മുക്കി കൊലപ്പെടുത്തി, കേസിന്റെ വിചാരണ നീണ്ടത് 20 വർഷം

Spread the love

 

തൃശ്ശൂർ: ചെന്ത്രാപ്പിന്നി ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കൂരിക്കുഴി സ്വദേശി ഷിജിൽ (48), മൂന്നാം പ്രതി റെജി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

2003 ഡിസംബർ 19 നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോവിൽ തെക്കേ വളപ്പിൽ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് വെച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാളു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തുള്ള തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

 

മരിച്ച ശ്രീനാഥ് ഒന്നാം പ്രതിയായ ഷിജിലിന്‍റെ വീട് കയറി ആക്രമിച്ചതിന്‍റെ വിരോധത്തിലാണ് ശ്രീനാഥിനെ കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷിജിലിന്‍റെ സഹോദരനായ അനീഷ് ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു. ഇയാൾ വിചാരണക്കിടയിൽ മരണപ്പെട്ടതിനാലും, മൂന്നാം പ്രതി റെജി ഒളിവിലായതിനാലും കേസിന്‍റെ വിചാരണ 20 വർഷത്തോളം നീണ്ടു പോയിരുന്നു.

 

വിചാരണ നീണ്ടതിനാൽ പല ദൃക്സാക്ഷികളും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. കേസിൽ നിരവധി സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. മരണപ്പെട്ട ആൾ ഉപയോഗിച്ച വാഹനം കോടതിയിൽ ഹാജരാക്കാൻ പൊലീസിന് സാധിക്കാത്തത് പ്രതിഭാഗം കോടതിയിൽ ഉയർത്തിയെങ്കിലും സുപ്രീം കോടതിയുടെ മുൻകാല വിധിന്യായങ്ങൾ ഹാജരാക്കി പ്രോസിക്യൂഷൻ കോടതിയിൽ ഈ വാദങ്ങളെ ഖണ്ഡിച്ചു. പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി.