
ആലപ്പുഴ : ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 22 ശനിയാഴ്ച പമ്പയാറ്റിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടനിൽ മത്സരിക്കും
. ഈ വർഷത്തെ നെഹ്റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലും ക്ലബ് നടുഭാഗം ചുണ്ടന്റെ തേരിലേറിയാണ് കടന്നു വരുന്നത്.
സുനിഷ് നന്ദികണ്ണന്തറയാണ് ക്യാപ്റ്റൻ, മോനപ്പൻ ആശാനാണു ലീഡിങ് ക്യാപ്റ്റൻ. നെഹ്റു ട്രോഫിക്ക് മുൻപുള്ള സെമി ഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകളും, വള്ളസമിതികളും ചമ്പക്കുളം ജലോത്സവത്തെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ചമ്പക്കുളത്തെ പ്രകടനം ക്ലബ്ബുകൾക്ക് പ്രധാനപെട്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കുറി നെഹ്റു ട്രോഫി ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബുകളിൽ ഏറിയവയും ചമ്പക്കുളത്ത് പമ്പയാറ്റിൽ തുഴയെറിയും എന്നതാണ് ലഭിക്കുന്ന സൂചനകൾ. ഓരോ ക്ലബ്ബിനും തങ്ങളുടെയും, അതുപോലെ എതിരാളിയുടെയും ശക്തിയും ദൗർബല്യവും തിരിച്ചറിയുന്നതിനുള്ള അവസരമാണ് മൂലം ജലോത്സവം.