
കോട്ടയം: വള്ളംകളി സീസണ് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്. ദിവസങ്ങള്‍ നീണ്ട പരിശീലന തുഴച്ചിലിന് ശേഷം കോട്ടയത്തുനിന്നുള്ള വള്ളങ്ങളും ടീമുകളും ഇന്ന് ചമ്പക്കുളത്താറ്റിലേക്ക് .
നെഹ്‌റു ട്രോഫി വള്ളംകളിയുടെ സെമി ഫൈനല്‍ എന്ന് അറിയപ്പെടുന്ന മൂലം വള്ളംകളിയിലെ വിജയം ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും അഭിമാന പ്രശ്‌നമായി വള്ളംകളി പ്രേമികള്‍ കണക്കാക്കുന്നു , ആയതിനാല്‍ മത്സരത്തിന് വീറും വാശിയും കൂടും.
ചമ്പക്കുളത്ത് മത്സരിക്കാന്‍ നെഹ്‌റു ട്രോഫിയില്‍ ചുണ്ടന്‍ വള്ളത്തില്‍ ഹാട്രിക് ഉള്‍പ്പടെയുള്ള വിജയങ്ങള്‍ നേടിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് (കെ.റ്റി. ബി.സി) ഒന്നാം ഗ്രേഡ് വെപ്പ് വള്ളമായ അമ്പലക്കടവനില്‍ മത്സരിക്കും. അപ്പര്‍ ക്കുട്ടനാട്ടിലെ പ്രമുഖ ബോട്ട് ക്ലബ്ബായ എന്‍.സി.ഡി.സി (നടുവിലേപ്പറമ്ബില്‍ കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റി) ഒന്നാം ഗ്രേഡ് വെപ്പ് വള്ളമായ നവജ്യോതിയില്‍ മത്സരിക്കും.
നെഹ്‌റു ട്രോഫി മത്സരത്തില്‍ പായിപ്പാടന്‍ ചുണ്ടനില്‍ മത്സരിക്കുന്ന കെ.റ്റി. ബി.സി ചമ്പക്കുളത്ത് മത്സരിക്കുവാന്‍ അമ്പലക്കടവനില്‍ പരിശീലന തുഴച്ചില്‍ നടത്തി. എന്‍.സി.ഡി.സി നവജ്യോതിയിലും ട്രയല്‍ പൂര്‍ത്തിയാക്കി , നെഹ്‌റു ട്രോഫിയില്‍ ഇവര്‍ നടുവിലേപ്പറമ്ബന്‍ ചുണ്ടനില്‍ ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ് എന്ന പേരില്‍ മത്സരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു നടക്കുന്ന മത്സരത്തില്‍ വെപ്പ് ഒന്നാം ഗ്രേഡില്‍ ഒന്നാം ട്രാക്കില്‍ എന്‍.സി.ഡി.സി യുടെ നവജ്യോതിയും , രണ്ടാം ട്രാക്കില്‍ കെ.റ്റി. ബി.സി കുമരകത്തിന്റെ അമ്ബലക്കടവനും , മുന്നാം ട്രാക്കില്‍ കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്ബിന്റെ മണലിയും തമ്മില്‍ മത്സരിക്കും. 2007 ല്‍ നീരണിഞ്ഞ അമ്ബലക്കടവന്‍ വള്ളം നെഹ്‌റു ട്രോഫി , ചമക്കുളം ഉള്‍പ്പെയുള്ള നിരവധി പ്രശസ്‌ത മത്സരങ്ങളില്‍ ഹാട്രിക് ഉള്‍പ്പടെ നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ട്. നവജ്യോതി വെപ്പു വള്ളം അടുത്ത കാലത്ത് നീറ്റിലിറക്കിയ വള്ളമാണ്. അമ്പലക്കടവന്റെ ക്യാപ്‌റ്റന്‍ വിജീഷ് പുളിക്കലും നവജ്യോതിയുടെ ക്യാപ്‌റ്റന്‍ അശ്വിന്‍ റോച്ചാ ചാക്കോയുമാണ്.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ കോട്ടയത്ത് നിന്നും ഇത്തവണ വള്ളങ്ങള്‍ മത്സരിക്കുന്നില്ല. ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സില്‍ രണ്ടാം ട്രാക്കില്‍ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചുണ്ടനും , മുന്നാം ട്രാക്കില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടനും മത്സരിക്കും. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ യുബിസി കൈനകരിയുടെ ആയാപറമ്ബ് പാണ്ടിയും , രണ്ടാം ട്രാക്കില്‍ ചമ്ബക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും ഏറ്റുമുട്ടും.മുന്നാം ഹീറ്റ്‌സില്‍ മുന്നാം ട്രാക്കില്‍ നിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്ബ് വലിയ ദിവാന്‍ജിയും മത്സരിക്കും.