video
play-sharp-fill
ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിലെ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം; നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിലെ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം; നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

ചാലക്കുടി: കലാഭവന്‍മണി പാര്‍ക്കിലെ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍.പാര്‍ക്കിലെ ജീവനക്കാരന്‍ വെള്ളാഞ്ചിറ കിടങ്ങത്ത് കൃഷ്ണനാണ് അറസ്റ്റിലായത്.

ചാലക്കുടി പൊലീസാണ് നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ യുവതി നഗരസഭ സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു.

എസ് എച്ച് ഒ കെ എസ് സന്ദീപ്, എസ്‌ഐ ഷെബീബ് റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.