ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി ;  കൊളത്തറ കിളിയനാട് സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്

Spread the love

കോഴിക്കോട് : ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.  കൊളത്തറ കിളിയനാട് സ്വദേശി ചാമ പറമ്പിൽ  അബ്ദുൽ സലാമിന്റെ മൃതദേഹമാണ് രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ  കണ്ടെത്തിയത്.

ഫറോക്കിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ ചാലിയാർ പുഴയിൽ കാണാതാവുകയായിരുന്നു.

ഇന്ന് രാവിലെ ഫറോക്ക് സ്റ്റാൻഡേർഡ് ഓട്ടുകമ്പനിക് സമീപം ഫറോക്ക് പാലത്തിനടുത്ത്തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് സഹോദരങ്ങളായ അബ്ദുസ്സലാമും മുഹമ്മദും കൊളത്തറ മാട്ടുമ്മൽ നിന്നു മീൻപിടിക്കാൻ പോയത്.

ശക്തമായ ഒഴുക്കിൽ പെട്ടു ഇവർ സഞ്ചരിച്ച തോണി മറിയുകയായിരുന്നു, ഇരുവരും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സലാം ഒഴുക്കിൽ പെടുകയും, മുഹമ്മദ് പുഴയിലുണ്ടായിരുന്ന തെങ്ങു കുറ്റിയിൽ പിടിച്ചു നിൽക്കുകയുമായിരുന്നു.

മുഹമ്മദ് ബഹളം വച്ചതോടെ നാട്ടുകാർ തോണിയിൽ എത്തിയാണ്  കരയിലെത്തിച്ചത്.

അബ്ദുൽ സലാമിനായി പോലീസും ഫയർഫോഴ്സും സ്‌കൂബ ഡ്രൈവിങ്ങിൽ പരിശീലനം നേടിയ വനിതാ റെസ്ക്യു ടീമും ഉൾപ്പെടെ രണ്ട് ദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഫറോക് പാലത്തിനു സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.