കോട്ടയം ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പുനപ്രതിഷ്ഠാദിനവും ഭാഗവത സപ്താഹ യജ്ഞവും നാളെ മുതൽ ജൂലൈ രണ്ടുവരെ

Spread the love

ചാലപ്പറമ്പ്:ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പുനപ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 26മുതൽ ജൂലൈ രണ്ടുവരെ നടക്കും.ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭദ്രദീപ പ്രകാശനം ഇന്ന് (25 – 6-2025) വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിർവഹിക്കും.

video
play-sharp-fill

തുടർന്ന് യജ്ഞാചാര്യൻ അരൂർ അപ്പുജി ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. നാളെ രാവിലെ 10.30ന് വരാഹാവതാരം. 27ന് രാവിലെ 10.30ന് നരസിംഹാവതാരം.28 രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം.

29ന് രാവിലെ 10.30ന് കാർത്ത്യായനീപൂജ ,ഗോവിന്ദാഭിഷേകം, വൈകുന്നേരം 5.30ന് വിദ്യാഗോപാല സമൂഹാർച്ചന.30ന് രാവിലെ 11.30നും 12.30 നും മധ്യേ രുഗ്മിണിസ്വയംവരം ,വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. ജൂലൈ ഒന്നിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.30ന് കുചേലോ പാഖ്യാനം.11.30ന് സന്താനഗോപാലം. വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. രണ്ടിന് രാവിലെ ഒൻപതിന് പുനപ്രതിഷ്ഠാദിന പൂജകൾ. 10.30ന് ഭഗവാൻ്റെ സ്വധാമ പ്രാപ്തി. തുടർന്ന് അവഭൃഥസ്നാനം. ഉച്ചയ്ക്ക് ഒന്നിന് മഹാ

പ്രസാദ ഊട്ട്. ചടങ്ങുകൾക്ക് സെക്രട്ടറി കെ.ടി.രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നേതൃത്വം നൽകും