video
play-sharp-fill

ചാലക്കുടി മാര്‍ക്കറ്റില്‍ ഗുണ്ടകള്‍ തമ്മില്‍ കൂട്ടത്തല്ല്; ആക്രമണത്തിൽ ഒരാളുടെ കഴുത്തിന് കുത്തേറ്റു; ആളുകള്‍ കൂടിയതോടെ  അടി മതിയാക്കി ഗുണ്ടകള്‍ സ്ഥലംവിട്ടു; വിവരം അറിയിച്ചിട്ടും പോലീസെത്തിയില്ലെന്ന് പരാതി

ചാലക്കുടി മാര്‍ക്കറ്റില്‍ ഗുണ്ടകള്‍ തമ്മില്‍ കൂട്ടത്തല്ല്; ആക്രമണത്തിൽ ഒരാളുടെ കഴുത്തിന് കുത്തേറ്റു; ആളുകള്‍ കൂടിയതോടെ അടി മതിയാക്കി ഗുണ്ടകള്‍ സ്ഥലംവിട്ടു; വിവരം അറിയിച്ചിട്ടും പോലീസെത്തിയില്ലെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: ചാലക്കുടി മാര്‍ക്കറ്റില്‍ ഗുണ്ടകള്‍ തമ്മില്‍ കൂട്ടത്തല്ലിൽ ഒരാള്‍ക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ ഒരാളുടെ കഴുത്തിന് കമ്പിപാര കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ ഗുണ്ടകള്‍ അടി മതിയാക്കി സ്ഥലം വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ചേരി തിരിഞ്ഞായിരുന്നു ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൂട്ടത്തല്ല് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ ഗുണ്ടകള്‍ തല്ല് മതിയാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടന്ന ഉടനെ വിവരം അറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്നും ആരോപണമുണ്ട്. മാര്‍ക്കറ്റ് റോഡില്‍ ഗുണ്ടകള്‍ തമ്മിലേറ്റുമുട്ടുന്നത് സ്ഥിരമാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

കടകളില്‍ കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പിരിവ് നടത്തുന്നതും സ്ഥിരം സംഭവമാണെന്നും ഇത് സംബന്ധിച്ച പാരതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ഗുണ്ടവിളയാട്ടത്തെ കുറിച്ച്‌ ഇതുവരെയും പോലീസ് അന്വേഷണം നടന്നിട്ടില്ലെന്നും വ്യാപാരികള്‍ പരാതി ഉന്നയിച്ചു.