video
play-sharp-fill

ചാലക്കുടി റെയില്‍വേ പാലം ബലപ്പെടുത്തല്‍ പൂര്‍ണമായി,കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.

ചാലക്കുടി റെയില്‍വേ പാലം ബലപ്പെടുത്തല്‍ പൂര്‍ണമായി,കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.

Spread the love

സ്വന്തം ലേഖകൻ

ചാലക്കുടി: ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള റെയില്‍വേ പാലം ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ണമായി. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഒന്നാം നമ്ബര്‍ ട്രാക്കിലാണ് പ്രവൃത്തികള്‍ നടന്നത്. ചിലയിടങ്ങളില്‍ റയില്‍ പാളം ബലപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നൂറോളം ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. ബലക്ഷയമുള്ള ഗര്‍ഡര്‍ അഴിച്ച്‌ മാറ്റി പകരം പുതിയത് ക്രെയിനില്‍ ഉയര്‍ത്തിയെടുത്ത് സ്ഥാപിക്കുകയാണ് ചെയ്തത്.

ജോലി മൂലം ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എക്സ്പ്രസുകളടക്കം 23 സര്‍വിസുകള്‍ റദ്ദാക്കി. 14 സര്‍വിസുകള്‍ ഭാഗികമായി റദ്ദാക്കി. മൂന്ന് സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. ഇത് മൂലം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യ വാഹനങ്ങളെയുമടക്കം ആശ്രയിക്കേണ്ടി വന്നു.

പാലത്തിലെ ഒരു ട്രാക്കിലെ ഗര്‍ഡര്‍ രണ്ടുവര്‍ഷം മുമ്ബ് മാറ്റിവെച്ചിരുന്നു. ഇപ്പോഴത്തെ ട്രാക്കിലെ ചില ഗര്‍ഡറുകള്‍ കഴിഞ്ഞ ഡിസംബറിലും മാറ്റിയിരുന്നു. ശേഷിക്കുന്ന പ്രവൃത്തികളാണ് വ്യാഴാഴ്ച നടന്നത്. വ്യാഴാഴ്ച മാറ്റിവെക്കുന്നതിനുള്ള ഉരുക്ക് ഗര്‍ഡറുകള്‍ നേരത്തേ സമീപത്ത് സജ്ജമാക്കിയിരുന്നു.

പ്രവൃത്തികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ കഴിഞ്ഞ ഏതാനും ദിവസ്സങ്ങളിലായി റെയില്‍വേ വഴി സമീപത്ത് എത്തിക്കുകയും ചെയ്തു. മൂന്ന് കൂറ്റന്‍ ക്രെയിനുകളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.