play-sharp-fill
ചാലക്കുടിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടി കൂടിയത് മണിക്കൂറുകൾക്കകം

ചാലക്കുടിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടി കൂടിയത് മണിക്കൂറുകൾക്കകം

സ്വന്തം ലേഖകൻ

ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (39) പൊലീസ് പിടിയിലായത്.


ആളൂർ സ്വദേശിയുടെ ഇറച്ചിക്കടയിൽ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ തറവാടിനടുത്താണ് വാടകക്ക് താമസിച്ച് വന്നിരുന്നത്. യുവാവ് വയോധിക തനിച്ച് താമസിക്കുന്നതറിഞ്ഞ് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവർച്ചയുടെ വിവരം ഏറെ നേരത്തിനുശേഷമാണ് പുറത്തറിഞ്ഞത്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിസരത്തുനിന്ന് മാറിത്താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതാണ് അന്വേഷണം മുഹമ്മദ് ഷാഫിയിൽ കേന്ദ്രീകരിക്കാൻ കാരണമായത്.

ഇയാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇത് പൊലീസിനെ കൂടുതൽ സംശയത്തിനിടയാക്കുകയായിരുന്നു. തുടർന്ന്‌വിവരങ്ങൾ ത്വരിതഗതിയിൽ സംഘടിപ്പിച്ച പൊലീസ് പട്ടിക്കാടെത്തുമ്പോൾ ഇയാൾ കർണാടകയിലെ ബൽത്തങ്ങാടിയിലേക്ക് യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ശാസ്ത്രീയ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.