ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി ; മരണവിവരം പുറംലോകമറിഞ്ഞത് യുവതിയുടെ മക്കൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയച്ചതോടെ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേഷി സജിത്ത്(36) ഈറോഡ് സ്വദേശി അനിത(33) എന്്‌നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച അനിതയുടെ 12 ഉം പത്തും വയസുള്ള കുട്ടികൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടികൾ ഉറങ്ങുന്നതിനിടെയായിരുന്നു ഇവർ ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. അങ്കമാലിയിൽ താമസം തരപ്പെടും വരെ ലോഡ്ജിൽ താമസിക്കുമെന്നാണ് ഇവർ റൂം എടുക്കുമ്പോൾ അറിയിച്ചിരുന്നത്.

ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിച്ച് സജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചതാണെന്നും കരുതുന്നു. ഇവർ രണ്ടു ദിവസം മുൻപാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്.മൃതദേഹത്തിനടുത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.