
ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി, ജീവനക്കാരെ ബന്ധികളാക്കി 15 ലക്ഷം രൂപ കവർന്നു, പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തൃശ്ശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് ബാങ്ക് ജീവനക്കാരെ ബന്ധികളാക്കി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ബൈക്കിലെത്തിയ അക്രമി ഹെൽമെറ്റ് ധരിച്ചു കൊണ്ടാണ് ബാങ്കിനുള്ളിലേക്ക് പ്രവേശിച്ചത്. കൈയിൽ കരുതിയ കത്തി കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് കൗണ്ടറിലെത്തി പണം കവരുകയായിരുന്നു. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് മോഷണം നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മാനേജരെയും ഒരു ജീവനക്കാരനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ശുചിമുറിയിലാണ് പൂട്ടിയിട്ടിരുന്നത്. മറ്റു ജീവനക്കാർ ഭക്ഷണം കഴിക്കാനായി വേറൊരു മുറിയിലായിരുന്നു ഉണ്ടായിരുന്നതും.
നിലവിൽ ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി തെളിവെടുപ്പ് പൂർത്തിയാക്കുകയാണ്. അതേസമയം തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0