video
play-sharp-fill
ചാലക്കുടിപ്പുഴയില്‍ മുതല; രക്ഷാപ്രവർത്തകർക്കും പരിസരവാസികൾക്കും ആശങ്ക

ചാലക്കുടിപ്പുഴയില്‍ മുതല; രക്ഷാപ്രവർത്തകർക്കും പരിസരവാസികൾക്കും ആശങ്ക

ചാലക്കുടി: സമീപകാലത്ത് ചാലക്കുടിപ്പുഴയിലെ ഉയർന്ന മേഖലകളിൽ മുതല സാന്നിധ്യം.പുഴയില്‍ കുളിക്കാനിറങ്ങുന്നവർക്കും രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഇറങ്ങുന്നവർക്കും ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞദിവസം വേളൂക്കരയ്ക്ക് സമീപത്തെ പമ്പ് ഹൗസ് കടവില്‍ ഒരു യുവാവിനെ കാണാതായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേന വളരെ കരുതലോടെയാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.

 

ഏതാനും മാസം മുൻപ് അതിരപ്പിള്ളിയില്‍ ആദിവാസി യുവാവ് പുഴയില്‍ നീന്തുന്നതിനിടെ കാണാതായപ്പോഴും രക്ഷാപ്രവർത്തകർക്ക് ഇതേ ആശങ്ക ഉണ്ടായിരുന്നു. പുഴയില്‍ മുതലകള്‍ പെറ്റുപെരുകുന്നതിനാല്‍ നാളുകള്‍ കഴിയുന്തോറും ഈ ആശങ്ക വർധിക്കുകയാണ്.

 

സമീപകാലത്ത് ചാലക്കുടിപ്പുഴയിലെ മുതലകള്‍ പാറക്കെട്ടുകളില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ ആയും ഫോട്ടോ ആയും പകർത്തിയിരുന്നു. ഇതില്‍ ഒന്നില്‍ പക്ഷിയെ പിടികൂടുന്ന മുതലയുടെ ചിത്രവുമുണ്ടായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരുവീട്ടില്‍ കയറിയ മുതലയെ വനപാലകരെത്തി പിടികൂടിയിരുന്നു. പുഴയില്‍ ചത്ത മുതലകളെയും കണ്ടെത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

2018ലെ പ്രളയകാലത്ത് കാഞ്ഞിരപ്പിള്ളിയിലെ പാടശേഖരത്തില്‍നിന്ന് ഒരു മുതലയെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതോടെയാണ് ചാലക്കുടിപ്പുഴയോരത്ത് മുതല ഭീതി പരന്നത്. അതിരപ്പിള്ളി മുതല്‍ പരിയാരം വരെയുള്ള പുഴയുടെ ഭാഗങ്ങളിലാണ് മുതലകളെ കണ്ടുവരുന്നത്. പുഴയുടെ കയങ്ങളില്‍ പലയിടത്തും ഇവ കിടക്കുന്നതായി സൂചനയുണ്ട്.

 

ഇവയെ തുരത്തുന്നത് എങ്ങനെയാണെന്നറിയാതെ വിഷമത്തിലാണ് അധികാരികള്‍. ചാലക്കുടിപ്പുഴയിലെ മീനുകളാണ് മുതലയുടെ ഇരകള്‍. മനുഷ്യരെ ആരെയും മുതലകള്‍ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അവക്ക് ഭക്ഷണം കിട്ടാതാവുമ്ബോള്‍ മനുഷ്യർക്കെതിരെ തിരിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പഴയതുപോലെ ധൈര്യത്തോടെ പുഴയിലിറങ്ങാനാവില്ലെന്നാണ് രക്ഷാപ്രവർത്തകരുടെ അഭിപ്രായം.