
ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; തമിഴ്നാട് സ്വദേശി പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കൃഷ്ണ മൂർത്തി പിടിയിലായി.
നാട്ടുകാരെയും പൊലിസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. കടയിൽ സോഡ കുടിക്കാൻ വന്ന ഇയാൾ ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്.
Third Eye News Live
0