play-sharp-fill
ചാലക്കുടിയിൽ 150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: പിടികൂടിയത് ലക്ഷങ്ങൾ  വിപണി വിലയുള്ള കഞ്ചാവ്

ചാലക്കുടിയിൽ 150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: പിടികൂടിയത് ലക്ഷങ്ങൾ വിപണി വിലയുള്ള കഞ്ചാവ്

സ്വന്തം ലേഖകൻ

തൃശൂർ: ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി അൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡി വൈ എസ് പി .സി.ആർ. സന്തോഷും സംഘവും പിടികൂടി.


ഷൊർണ്ണൂർ, പരുത്തിപ്ര സ്വദേശിയായ ഇടത്തൊടി വീട്ടിൽ അരുൺ 27 വയസ് , പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി തെക്കേപുരക്കൽ വീട്ടിൽ ഷൺമുഖദാസ് 27 വയസ് എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ. പി.എസ്സിന്റെ നിർദ്ദേശപ്രകാരം ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് സംസ്ഥാനത്തുടനീളം പോലിസ് നടത്തി വരുന്നത്.

ഇതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്.

ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്.