play-sharp-fill
തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു; വാക്സിൻ ചലഞ്ചിലേക്ക് നല്കിയത് രണ്ടു ലക്ഷം രൂപ; ഓർമ്മയാകുന്നത് നാടിന് പ്രിയപ്പെട്ട മനുഷ്യസ്നേഹി

തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു; വാക്സിൻ ചലഞ്ചിലേക്ക് നല്കിയത് രണ്ടു ലക്ഷം രൂപ; ഓർമ്മയാകുന്നത് നാടിന് പ്രിയപ്പെട്ട മനുഷ്യസ്നേഹി

സ്വന്തം ലേഖകൻ

കണ്ണൂര്‍: തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്.


ബിഡിത്തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ തന്റെ സമ്പാദ്യമായിട്ടുണ്ടായിരുന്ന രണ്ടുലക്ഷം രൂപ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ആകെയുള്ള സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയതിനേത്തുടർന്ന് അദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു. സമ്പാദ്യത്തില്‍ നിന്നും വെറും 850 രൂപ മാത്രമാണ് ജനാര്‍ദ്ദന്‍ സ്വന്തം കാര്യത്തിനായി മാറ്റിവെച്ചത്.

ജനാര്‍ദ്ദനന്റെ സംഭാവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രകീര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരന്‍ ആയിരുന്നു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കിയ കാര്യം ആദ്യം അറിയിച്ചത്.