ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ രഞ്ജിത്തിനെതിരെ നിരവധി പരാതികൾ, 23 ന് ശേഷം പരാതിക്കാരിൽ നിന്ന് തെളിവെടുപ്പ്: മന്ത്രി സജി ചെറിയാൻ

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് പുറത്തേക്ക് എന്നു സൂചന.
മന്ത്രി സജി ചെറിയാന്റെ പ്രതികരണമാണ് രഞ്ജിത് പുറത്തേക്ക് എന്നു സൂചന നല്കുന്നത്.
രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്.

video
play-sharp-fill

23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിന് പറയാനുള്ളതും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണെല്ലാം.
അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നി​ല​വി​ൽ ര​ഞ്ജി​ത്തും വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റു​മ​ട​ക്കം ഒ​മ്പ​ത് പേ​രാ​ണ് അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ലു​ള്ള​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന 15 അം​ഗ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ പി​ന്നീ​ട് സ​ർ​ക്കാ​ർ ത​ന്നെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് നി​യ​മി​ക്കും.