video
play-sharp-fill

അനിയത്തി പ്രാവിന് ശേഷം നിങ്ങളുടെ ഒരു നല്ല സിനിമ കാണാന്‍ പറ്റിയിട്ടില്ല; വിമര്‍ശകനു കിടിലൻ മറുപടി നല്‍കി കുഞ്ചാക്കോ ബോബൻ

അനിയത്തി പ്രാവിന് ശേഷം നിങ്ങളുടെ ഒരു നല്ല സിനിമ കാണാന്‍ പറ്റിയിട്ടില്ല; വിമര്‍ശകനു കിടിലൻ മറുപടി നല്‍കി കുഞ്ചാക്കോ ബോബൻ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍. ‘ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല.’-ഇങ്ങനെയായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ വിമര്‍ശകന്റെ കമന്റ്.
അതിനു ചാക്കോച്ചന്റെ മറുപടി ഇങ്ങനെ..

‘മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകള്‍ റിലീസ് ചെയ്തു’. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും.ചാക്കോച്ചന്റെ മറുപടി വൈറലായതോടെ വിമര്‍ശകന്‍ കമന്റ് നീക്കം ചെയ്തു. തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നിലവില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ചാക്കോച്ചന്‍ ഡോക്ടറുടെ വേഷത്തില്‍ എത്തുന്നുണ്ട്. ജിസ് ജോയ് ചിത്രം, സൗബിന്‍ ഷാഹിര്‍, ഗപ്പി സംവിധായകന്‍ ജോണ്‍ പോള്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇവയാണ് പുതിയ പ്രോജക്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group