
ചാലക്കുടി : ചാലക്കുടി മുരിങ്ങൂരില്‍ ജ്വല്ലറിക്ക് തീപിടിച്ചു. മുരിങ്ങൂർ ജങ്ഷനിലെ ആട്ടോക്കാരൻ ജ്വല്ലറിയിലാണ് തീപടർന്നത്.ശനി പകല്‍ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉടമയായ ഡേവീസ് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം.
ഷട്ടറിടാതെ ഗ്ലാസ് വാതില്‍ അടച്ചാണ് പോയത്. ജ്വല്ലറിയിലെ കസേരയില്‍ തീ പടരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാർ ഗ്ലാസ് വാതില്‍ തകർത്ത് തീയണച്ചതിനാല്‍ അപകടം ഒഴിവായി. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.