വീട്ടിലേക്കുള്ള വഴി കെട്ടി അടച്ചു; ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ ആത്മഹത്യാ ശ്രമവുമായി അമ്മയും മകളും

Spread the love

 

സ്വന്തം ലേഖിക

 

കോഴിക്കോട്∙ ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ മുതുകാട് പള്ളുരുത്തിമുക്ക് സ്വദേശികളായ അമ്മയും, മകളും ആത്മഹത്യ ശ്രമം നടത്തി. വീട്ടിലേക്കുള്ള വഴി റവന്യു ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കെട്ടിഅടച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണു ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്.

പെരുവണ്ണാമൂഴി പൊലീസ് മണ്ണെണ്ണ പിടിച്ചു വാങ്ങി അപകടം ഒഴിവാക്കി. പൊയ്കയിൽ ജെസി (47), മേരി (70) എന്നിവരാണ് വില്ലേജ് ഓഫിസറുടെ മുറിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group