ചക്ക സീസണായില്ലേ? ഒരു ഓലൻ തയ്യാറാക്കിയാലോ? അതും ചക്കക്കുരു ഉപയോഗിച്ച്‌; റെസിപ്പി ഇതാ

Spread the love

കോട്ടയം: കേരളീയ സദ്യയിലെ പ്രത്യേക സവിശേഷതകളില്‍ ഒന്നാണ് ഓലൻ. സാധാരണയായി കുമ്പളങ്ങയോ മത്തങ്ങയോ വൻപയറുമായി ചേർത്ത് ഉണ്ടാക്കുന്ന ഓലൻ, ചക്ക സീസണില്‍ ചക്കക്കുരുവിലും തയ്യാറാക്കപ്പെടുന്നു.

video
play-sharp-fill

ഉച്ചയൂണിനൊപ്പം പ്രധാന കറിക്കൊപ്പുള്ള ഒരു സൈഡ് ഡിഷ്‌ ആയി ഇത് പല വീട്ടുകളിലും കാണപ്പെടുന്നു.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കക്കുരു – 250 ഗ്രാം (തൊലി കളഞ്ഞ് വട്ടത്തില്‍ അരിഞ്ഞത്)

പച്ചമുളക് – 4 എണ്ണം (വലുപ്പവും എരിവും അനുസരിച്ച്‌, നീളത്തില്‍ കീറിയത്)

ചുവന്നുള്ളി – 5 അല്ലി

തേങ്ങാ പാല്‍ – ഇടത്തരം വലുപ്പമുള്ള ഒരു മുറി തേങ്ങ

കറി വേപ്പില – 1 തണ്ട്

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ ചുരണ്ടി പിഴിഞ്ഞ് ഒന്നാം പാലും കുറച്ച്‌ വെള്ളം ചേർത്ത് മിക്സിയില്‍ വീണ്ടും ക്രഷ് ചെയ്ത് പിഴിഞ്ഞ് രണ്ടാം പാലും എടുത്ത് വെക്കുക. തൊലി കളഞ്ഞ് വട്ടത്തില്‍ അരിഞ്ഞ ചക്കക്കുരുവും ഉള്ളിയും കീറിയ പച്ചമുളകും ഉപ്പും രണ്ടാം പാലും ആവശ്യമായ വെള്ളം ചേർത്ത് വേവിക്കുക. ചക്കക്കുരു പൂർണമായി വേവിച്ച ശേഷം ഒന്നാം പാലൊഴിച്ച്‌ നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണ തൂവി, കറിവേപ്പില ചേർത്ത് യോജിപ്പിക്കുക.

ചക്കക്കുരു ഓലൻ തയ്യാറാണ്. ചോറിനൊപ്പം സൈഡ് ഡിഷ്‌ ആയി, സദ്യയുടെ രുചി കൂട്ടുന്ന ഒരു മധുരവും സുഗന്ധമുള്ളതുമായ ഓലൻ അവതരിപ്പിക്കാൻ ഇത് ഉപയോഗിക്കാം.